Today: 23 Aug 2025 GMT   Tell Your Friend
Advertisements
ട്രംപിന്റെ തീരുവ യുദ്ധം ഇന്ത്യ ~ റഷ്യ ~ ചൈന സഖ്യത്തിനു വഴിതെളിച്ചേക്കും
Photo #1 - India - Otta Nottathil - trump_tariff_war_india_russia_china
വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്‍റെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ അധിക തീരുവ ചുമത്തിയ തീരുമാനം അമെരിക്കയ്ക്കു തന്നെ തിരിച്ചടിയാകുമെന്ന് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. ട്രംപിന്‍റെ അധിക തീരുവ നടപടി ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പിക്കുമെന്നും അമെരിക്കയ്ക്ക് എതിരെ ഈ മൂന്നു രാജ്യങ്ങളും ഒന്നിക്കുമെന്നും ജോണ്‍ ബോള്‍ട്ടന്‍ സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

തീരുവ പ്രഖ്യാപനം അമെരിക്കയ്ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ഏറ്റവും മോശം ഫലം നല്‍കുമെന്നും ജോണ്‍ ബോള്‍ട്ടന്‍ വ്യക്തമാക്കി. ഇന്ത്യയെ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും അകറ്റാനുള്ള അമെരിക്കയുടെ പതിറ്റാണ്ടുകളായുള്ള ശ്രമത്തെ ട്രംപ് അപകടത്തിലാക്കി. ഇന്ത്യയുമായുള്ള ബന്ധം മോശമാകാന്‍ ഇടയാക്കിയത് യുഎസിന്‍റെ പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയായെന്നും ബാള്‍ട്ടന്‍ പറഞ്ഞു.

ട്രംപിന് ചൈനയോട് മൃദു സമീപനമാണെന്നും ഒരേസമയം ഇന്ത്യയ്ക്ക് തീരുവ ചുമത്തുകയും ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയും ചെയ്തത് ഇന്ത്യ മോശമായി പ്രതികരിക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി കരാര്‍ ഒപ്പിടാനുള്ള തിരക്കു മൂലം ട്രംപ് യുഎസിന്‍റെ താല്‍പര്യങ്ങളെ ബലി കഴിക്കുകയാണ്. ഇതു വഴി റഷ്യയ്ക്ക് അവരുടെ അജണ്ട നടപ്പാക്കാനും യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവയെ ഉപയോഗപ്പെടുത്താനും സാധിക്കുമെന്നും ബോള്‍ട്ടന്‍ മുന്നറിയിപ്പു നല്‍കി.

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തിടുക്കം മൂലം ട്രംപ് അമെരിക്കയുടെ താല്‍പര്യങ്ങളെ ബലി കഴിക്കുകയാണ് എന്ന് ബോള്‍ട്ടന്‍ മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. 25 ശതമാനം തീരുവയായിരുന്നു ഇന്ത്യയ്ക്കു മേല്‍ അമെരിക്ക ആദ്യം പ്രഖ്യാപിച്ചിരുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് എതിരായ താക്കീത് അംഗീകരിക്കാന്‍ ഇന്ത്യ തയാറാവാത്തതിനെ തുടര്‍ന്നാണ് 25 ശതമാനം കൂടി അധികമായി ചുമത്തിയത്. ഇതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യുഎസില്‍ 50 ശതമാനം തീരുവയായി. അമെരിക്കയുടെ ഈ തീരുവ പ്രഖ്യാപനത്തോട് ശക്തമായ ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്.
- dated 10 Aug 2025


Comments:
Keywords: India - Otta Nottathil - trump_tariff_war_india_russia_china India - Otta Nottathil - trump_tariff_war_india_russia_china,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kochi_seaplane_4
കൊച്ചിയില്‍നിന്ന് നാല് ടൂറിസ്ററ് കേന്ദ്രങ്ങളിലേക്ക് സീ പ്ളെയിന്‍ സര്‍വീസ് തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ററ് ട്രാക്ക് ഇമിഗ്രേഷന്‍ കിയോസ്കുകള്‍ ; സ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ഇന്ത്യക്കു മേലുള്ള അധിക തീരുവ ട്രംപ് പുനപ്പരിശോധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
shubhanshu_shukla_india_return
ശുഭാംശു ശുക്ള തിരികെ ഇന്ത്യയിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
trump_india_china_tariff
ട്രംപിന്റെ താരിഫ് യുദ്ധത്തിനെതിരേ ഇന്ത്യയും ചൈനയും ഒന്നിക്കുന്നു
തുടര്‍ന്നു വായിക്കുക
OCI_Card_rules_changed_august_13_2025
ഒസിഐ കാര്‍ഡ് നിയമങ്ങളില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം മാറ്റം വരുത്തി ; ക്രിമിനലായാല്‍ ഏതുനിമിഷവും റദ്ദാക്കപ്പെടാം

What are the new OCI rules ?
As per the notification issued by MHA, an OCI registration or card is liable for cancellation if -
1. If the cardholder has been sentenced to jail for a term of two years or more.
2. If the തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us